തിരുവമ്പാടി:
മണിപ്പൂരിൽ ഭരണകൂടത്തിൻ്റെ മൗനസമ്മതത്തോടെ, ന്യൂനപക്ഷങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെ
എൽ ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, ജൂലായി 5-ന് തിരുവമ്പാടിയിൽ, സായാഹ്ന ധർണ്ണയും പ്രതിഷേധപൊതുയോഗവും നടത്തുന്നു'
നൂറിൽ പരം ക്രൈസ്തവ വിശ്വാസികളെയും അല്ലാത്തവരെയും കൊന്നൊടുക്കുകയും മുന്നോ റോളം പള്ളികളും വീടുകളും തകർക്കുകയും ചെയ്തിട്ടും കലാപം നിയന്ത്രിക്കാനും സമാധാനം സ്ഥാപിക്കാനും സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ കൂട്ടാക്കുന്നില്ല.
തിരുവമ്പാടിയിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ, ജോളി ജോസഫ്, സി എൻ പുരുഷോത്തമൻ ,സി. ഗണേഷ് ബാബു, അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, റോയി തോമസ്, പി ജെ ജോസഫ്, ഗോപീ ലാൽ - എന്നിവർ സംസാരിച്ചു.
Post a Comment