ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന 'ഒരു ദിനം;ഒരു വാർഡ്‌' ശുചിത്വ കാമ്പയിൻ അമ്പലക്കണ്ടി എട്ടാം വാർഡിൽ വിപുലമായി സംഘടിപ്പിച്ചു.അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.

വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ ശുചിത്വ സന്ദേശം നൽകി.

പഞ്ചായത്തംഗം കെ.പി.രജിത,മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,ആർ.എം.അനീസ്‌ നാഗാളികാവ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,വി.സി.അബൂബക്കർ,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ജോൺസൺ ഫിലിപ്പോസ്‌,മഞ്ജുഷ,ജെ.പി.എച്ച്‌.എന്മാരായ ബിബി.ഇ.ദാസ്‌,അൽ ഫോൺസ,എം.എൽ.എസ്‌.പിമാരായ ദർശന ദാസ്‌,സഫീദ,ധനുഷ എന്നിവർ സംസാരിച്ചു.പുത്തൂർ പാറങ്ങോട്ടിൽ മുഹമ്മദ്‌ ഹാജിക്ക്‌ ലഘു ലേഖ നൽകിക്കൊണ്ടാണ്‌ ഹൗസ്‌ കാമ്പയിന്‌ തുടക്കം കുറിച്ചത്‌. കുടുംബശ്രീ എ.ഡി.എസ്‌.പ്രസിഡണ്ട്‌ സാവിത്രി പുത്തലത്ത്‌ സ്വാഗതവും ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

പഞ്ചായത്തിലെ മുഴുവൻ ആശാ പ്രവർത്തകരും കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും വാർഡിലെ തൊഴിലുറപ്പ്‌ പദ്ധതി,കുടുംബശ്രീ,ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളും ഏകദിന വാർഡ്‌ കാമ്പയിനിൽ പങ്കാളികളായി.ഇരുപത്‌ ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത,ബോധവൽക്കരണ ക്ലാസുകൾ,ശുചിത്വ അവബോധമുണ്ടാക്കുന്നതിനുള്ള ലഘു ലേഖ വിതരണം,പരിസര നിരീക്ഷണം,പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ്‌ വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങിയുള്ള കാമ്പയിന്റെ ഭാഗമായി നടന്നത്‌.

ഫോട്ടോ:അമ്പലക്കണ്ടി എട്ടാം വാർഡിലെ 'ഒരു ദിനം;ഒരു വാർഡ്‌' ശുചിത്വ കാമ്പയിൻ ഓമശ്ശേരി പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post