കോടഞ്ചേരി:
കൊടുവള്ളി
ബി ആർ സിയ്ക്ക് കീഴിൽ നൂതന അക്കാദമിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായ ഇന്നവേറ്റീവ് സ്കൂൾ അവാർഡ് 2023നു ഹയർ സെക്കൻഡറി തലത്തിൽ വേളങ്കോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

കൊടുവള്ളി ബി ആർ സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാദരം 2023 ചടങ്ങിൽ അംഗീകാരപത്രവും 5000/- രൂപ ക്യാഷ് അവാർഡും സ്കൂളിനുവേണ്ടി പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി.

കൊടുവള്ളി എ ഇ ഒ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി സി ഡോ.അബ്ദുൽ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു. കൊടുവള്ളി ബി പി സി മെഹറലി വി എം ഏവരെയും സ്വാഗതം ചെയ്തു.

ബി ആർ സി ട്രൈനേഴ്സ് ആയ പ്രസന്നകുമാരി എ, ഷൈജ കെ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ബി ആർ സി ട്രെയിനർ മുഹമ്മദ് റാഫി പി വി ചടങ്ങിൽ കൂടിയവർക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.

2023 പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനിയും ഹയർ സെക്കന്ററി പരീക്ഷയുടെ വിജയശതമാനത്തിൽ താമരശ്ശേരി സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ പതിനഞ്ചാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി. വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പൊതുസമൂഹത്തിന്റെയും നിർലോഭമായ ഒത്തൊരുമയും സഹകരണവും ശക്തമായ പി ടി എ യും മാനേജ്‌മെന്റുമാണ് സ്കൂളിനെ പ്രൗഢിയോടെ മൂന്നോട്ടു നയിക്കുന്നത്.

Post a Comment

Previous Post Next Post