താമരശ്ശേരി:
ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ഭാഗമായി തേറ്റാമ്പുറം ശ്രീ പളളിയറക്കാവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാവിൻ്റെ പരിസരങ്ങളിൽ വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടു. നാഗമരം, പൈൻമരം, ഇരിപ്പ, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങളും ഔഷധചെടികളുമാണ് നട്ടത്.
രക്ഷാധികാരികളായ എം.ബാലഗോപാലൻ നായർ, എം.കെ.അപ്പുക്കുട്ടൻ,വി.വേലു, എം.മധു, ഭാരവാഹികളായ എ.കെ.ശിവദാസൻ, ടി.ടി.കൃഷ്ണണൻകുട്ടി,വി.പി.രാജീവൻ,എസ്.വി.നിജിൽകുമാർ, കെ.കെ.സജീവൻ എന്നിവർ നേതൃത്വം നൽകി,

Post a Comment