തിരുവമ്പാടി: പരിസ്ഥിതി ദിനത്തിൽ വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭ ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.
വലിച്ചെറിയൽ സംസ്ക്കാരത്തിനെതിരെ പ്രതിരോധം തീർക്കാൻ ജനകീയ ശബ്ദമുയർത്തിയാണ് ഹരിതസഭ നടന്നത്.
ഹരിതസഭ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനവും പരിസ്ഥിതി ദിന സന്ദേശവും നടത്തി.വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയ്ൻ പ്രതിജ്ഞ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ചൊല്ലി കൊടുത്തു.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ,രാമചന്ദ്രൻ കരിമ്പിൽ , റംല ചോലയ്ക്കൽ, ഡോ.അബ്ബാസലി, സുനീർ മുത്താലം, അസി.സെക്രട്ടറി രഞ്ജിനി എ, പ്രീതി രാജീവ്, കെ.എംമുഹമ്മദലി, കില ഫാക്കൽറ്റി മജീദ്, വിനോദ് കുമാർ ,ഫസ്ലി തുടങ്ങിയവർ സംസാരിച്ചു.
ഗ്രൂപ്പ് തിരിഞ്ഞ് നടന്ന ശുചിത്വ ചർച്ചയിൽ ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ , ഹരിത കർമ്മസേന പ്രവർത്തകർ , അങ്കണവാടി പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment