കൊടുവള്ളി : കുട്ടികളുടെ മധ്യവേനലവധി കവർന്ന്‌ കൊണ്ട് വിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയ അശാസ്ത്രിയ അക്കാദമിക കലണ്ടർ ഉടനെ പിൻവലിക്കണമെന്ന് സംസ്ഥാന നിർഹവാഹക സമിതി അംഗം പി. എം. ശ്രീജിത്ത്‌ 
അഭിപ്രായപ്പെട്ടു.

അധ്യാപക സംഘടനകളോടെ  ആലോചിക്കാതെ ഏകപക്ഷീയമായി പുറത്തിറക്കിയ അക്കാദമിക കലണ്ടർ പിൻവലിക്കും വരെ കെ.പി.എസ്. ടി. എ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 ക്യു.ഐ. പി യെ നോക്കുകുത്തിയാക്കി  വിദ്യാഭ്യാസ മന്ത്രി നടപ്പിലാക്കുന്ന വികലമായ വിദ്യാഭ്യാസ നയങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന ശനിയാഴ്ചകൾ കൂടി പ്രവത്തി ദിവസമാക്കാനുള്ള തീരുമാനവും സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കെ . പി. എസ്. ടി. എ കൊടുവള്ളി സബ്ബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയാരിന്നു അദ്ദേഹംസബ്ബ് ജില്ലാ പ്രസിഡന്റ്‌ എൻ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.,

ജില്ലാ പ്രസിഡന്റ്‌ ഷാജു. പി. കൃഷ്ണൻ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ പി. സിജു,സബ്ബ് ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് , ജില്ലാ ട്രഷറർ നീരാജ്ലാൽ . ബെന്നി ജോർജ്, ഫസലുറഹ്മാൻ, കെ കെ ജസീർ, ഷെഫീഖ്, യൂസഫ്,  റിയാസ് അടിവാരം, അബ്ദുൾ ലത്തീഫ് പി ടി  സീനത്ത് ടി.എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post