കോടഞ്ചേരി:
സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്ക്കൂൾ വേളംകോട് NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർ നിർമ്മിച്ച കുട വിൽപ്പന വിപണി നടത്തപ്പെട്ടു.

പ്ലസ് വൺ അഡ്മിഷൻ ദിനങ്ങൾ ഉപയോഗപ്പെടുത്തി നാൽപ്പതോളം കുടകൾ വിറ്റഴിക്കാൻ സാധിച്ചത് വോളണ്ടിയേഴ്സിന് അഭിമാന നേട്ടമായി.


അരക്കു താഴെ ചലനശേഷിയില്ലാത്ത കുടുംബത്തിലെ നാലു പേർ നിർമ്മിക്കുന്ന കുടകൾ വിറ്റു കൊടുക്കുന്നതിലൂടെ, സമൂഹത്തിൽ  അശരണർക്ക് തണലായി മാറാൻ ഞങ്ങളുമുണ്ട് എന്ന വലിയ സന്ദേശം   മറ്റുള്ളവർക്ക് നൽകാൻ  വോളണ്ടിയേഴ്സിന് സാധിച്ചു.

ഈ തണൽ ഇനിയും തുടരും....
മനസ്സു നന്നാവട്ടെ...
എൻ എസ് എസ് വോളന്റയർ ലീഡേഴ്‌സായ ഫേബ മത്തായി, ഗൗതം പി രാജു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post