കൊല്ലം : കുഴത്തൂപ്പയിൽ 15-കാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ വിറ്റ യുവദമ്പതികൾ അറസ്റ്റിൽ. കൊല്ലം കുളത്തുപ്പുഴ സ്വദേശി വിഷ്ണു(31), ഭാര്യ സ്വീറ്റി(20) എന്നിവരാണ് അറസ്റ്റിലായത്.
ഭർത്താവ് വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യ സ്വീറ്റി പകർത്തുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ചിത്രങ്ങളും വീഡിയോയും വിറ്റതെന്നും ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീളുമെന്നും പോലീസ് പറഞ്ഞു.
ഇൻസ്റ്റഗ്രാം വഴിയാണ് വിഷ്ണു പെൺകുട്ടിയെ പരിചയപ്പെട്ടത്. ട്യൂഷൻ എടുക്കാൻ എന്ന വ്യാജേനയാണ് പെൺകുട്ടിയെ വിളിച്ചുവരുത്തിയതെന്നും പറയുന്നു. ദൃശ്യങ്ങൾ പ്രചരിക്കുന്ന വിവരം പെൺകുട്ടി തന്നെയാണ് സഹപാഠിയോട് വെളിപ്പെടുത്തിയത്. തുടർന്ന് സഹപാഠി അധ്യാപികയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അധ്യാപിക് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുണ്ടാക്കിയാണ് ദൃശ്യങ്ങൾ വിറ്റത്. ചിത്രങ്ങൾ 50 രൂപ മുതൽ 500 രൂപ വരേയും വീഡിയോകൾ 1500 രൂപക്കുമാണ് വിറ്റതെന്നാണ് ലഭിച്ച പ്രാഥമിക വിവരമെന്ന് പോലീസ് പറഞ്ഞു.
Post a Comment