മുക്കം : അഗസ്ത്യാന്മുഴി കോഴിക്കോട് റോഡിൽ പെട്രോൾ പമ്പിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.
കോഴിക്കോട് ഭാഗത്തുനിന്നും അഗസ്റ്റിയാൻമുഴിയിലേക്ക് വരുന്ന വാഹനങ്ങൾക്ക്, മിനി സിവിൽ സ്റ്റേഷന്റെ മുൻപിലാണ് ബസ്റ്റോപ്പ് ഉള്ളത്.

അഗസ്ത്യാന്മുഴി കോഴിക്കോട് റൂട്ടിലുള്ള വിദ്യാലയം അടക്കമുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ,
മിനി സിവിൽ സ്റ്റേഷന് മുൻപിൽ ഇറങ്ങി, സദാ സമയവും ബ്ലോക്ക് അനുഭവപ്പെടുന്ന അഗസ്ത്യാൻമുഴി ആൽ ജംഗ്ഷനിലൂടെ അതിസാഹസികമായി നടന്നുവേണം കോഴിക്കോട് റൂട്ടിൽ ഉള്ള സ്ഥാപനങ്ങളിൽ എത്തുവാൻ.
ഇത് കുട്ടികൾ അടക്കമുള്ള വഴിയാത്രക്കാർക്ക് വളരെ പ്രയാസം അനുഭവപ്പെടുന്നുണ്ട്, എന്ന് മാത്രമല്ല  അപകട സാധ്യത ഏറെ ഉള്ളതുമാണ്. 

ആയതിനാൽ അഗസ്ത്യാന്മുഴി കോഴിക്കോട് റൂട്ടിലുള്ള പെട്രോൾ പമ്പിന് സമീപത്തായി ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യാന്മുഴി യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 അഗസ്ത്യാന്മുഴി പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗം കെ വി ഇ എസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. 
യൂണിറ്റ് പ്രസിഡന്റ്  ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു. 

വ്യാപാരികളുടെ മക്കളിൽ എസ്എസ്എൽസിക്കും, 
പ്ലസ് ടുവിനും ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

 നിയോജകമണ്ഡലം പ്രസിഡന്റ് പി പ്രേമൻ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ മനുഷ്യന്റെ ആരോഗ്യത്തിൽ കുടിവെള്ളത്തിന്റെ പ്രാധാന്യം" എന്ന വിഷയത്തിൽ സെമിനാർ നടത്തി. 

എനജിക് കൻഗൻ വാട്ടർ കമ്പനി  പ്രതിനിധി ശ്രീ പ്രേംകുമാർ സെമിനാർ നയിച്ചു. 
ജിൽസ് പെരിഞ്ചേരി, എം ടി അസ്‌ലം, അലി അക്ബർ, ടി കെ സുബ്രഹ്മണ്യൻ, പി കെ റഷീദ്, ലത്തീഫ് എ കെ, ഉമ്മു ഹബീബ,അബ്ദുറഹിമാൻ എ, പ്രമോദ് സി, സോമി തോമസ്, സുരേഷ് കുമാർ, മത്തായി മൈക്കിൾ, മോഹൻദാസ് എംസി,ഷിജി അഗസ്റ്റിൻ, ബിജു എ സി  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post