ഓമശ്ശേരി:'ഹരിതം,സുന്ദരം,ഓമശ്ശേരി' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്‌ ഭരണസമിതി ഓമശ്ശേരിയിൽ നിർമ്മിച്ച എം.സി.എഫ്‌(മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ) ഉൽഘാടനം ചെയ്തു.2021-22 സാമ്പത്തിക വർഷം വകയിരുത്തിയ 8,64,115 രൂപ ചെലവഴിച്ചാണ്‌ എം.സി.എഫ്‌.നിർമ്മാണം പൂർത്തീകരിച്ചത്‌.വികസന ഫണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും സംസ്ഥാനാവിഷ്കൃത ശുചിത്വ മിഷൻ ഫണ്ടിൽ നിന്ന് 4,14,115 രൂപയുമാണ്‌ വിനിയോഗിച്ചത്‌.

അജൈവ മാലിന്യങ്ങൾ സംഭരിക്കുവാനും ശാസ്ത്രീയമായി തരം തിരിച്ച്‌ സംസ്കരിക്കുവാനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമായാണ് പഞ്ചായത്തിനു കീഴിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിച്ചത്‌.വീടുകളിൽ നിന്നും ഹരിത കർമ്മ സേന വൃത്തിയോടെ ശേഖരിക്കുന്ന പാഴ്‌ വസ്തുക്കളായ പ്ലാസ്റ്റിക്,തുണി, കുപ്പി മുതലായവ എം.സി.എഫിൽ എത്തിക്കുകയും അവിടെ വെച്ച് തരം തിരിച്ച്‌ കരാറിലേർപ്പെട്ട സഹായ സംഘടനക്ക്‌ കൈമാറുകയും ചെയ്യും.മാലിന്യ സംസ്കരണവും ശുചിത്വവുമായി ബന്ധപ്പെട്ട്‌ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കി വരുന്ന പഞ്ചായത്ത്‌ ഭരണസമിതി ടേക്‌ എ ബ്രേകിന്റേയും എം.സി.എഫിന്റേയും നിർമ്മാണം കൂടി പൂർത്തീകരിച്ചതോടെ മാലിന്യ സംസ്കരണ രംഗത്തും ശുചിത്വ മേഖലയിലും വലിയ മുന്നേറ്റമാണുണ്ടാക്കിയത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.പി.രജിത,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,എം.ഷീല,പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു,ഹെൽത്ത്‌ ഇൻസ്പെക്ടർ സുനു,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ പഞ്ചായത്ത്‌ നിർമ്മിച്ച എം.സി.എഫ്‌.പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

أحدث أقدم