തൊണ്ടീമൽ:
തൊണ്ടിമൽ ഗവൺമെൻറ് എൽ പി സ്കൂളിൻറെ ശൗചാലയ നിർമ്മാണം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ മുടക്കി പൂർത്തിയാകി, അടുത്ത ദിവസം തന്നെ ഉദ്ഘാടന പരിപാടിയുമായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് പോകുന്നു എന്ന് മനസ്സിലാക്കിയ സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഈ രീതിയിലുള്ള അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് വാർഡ് മെമ്പറും,

വികസന സമിതി കൺവീനറും ,പിടിഎ പ്രസിഡണ്ടും,,
സ്കൂൾ പ്രതിനിധി യും ഉൾപ്പെടെയുള്ള ആളുകൾ ചേർന്നു കൊണ്ടാണ് ഇതിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ബാബുക്കളത്തൂർ നിർവഹിച്ചത്.

ഹൈടെക് രീതിയിലുള്ള ബാത്റൂമിന്റെ പ്രവർത്തനമാണ് പൂർത്തീകരിച്ചത് ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഈ രീതിയിലുള്ള ആരോപണങ്ങൾ കൊണ്ടുവന്നത് എന്ന്
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മൂത്തേടംആരോപിച്ചു. 

Post a Comment

Previous Post Next Post