ഓമശ്ശേരി: ജാറംകണ്ടി രചന പ്രവാസിക്കൂട്ടം വിവിധ പരീക്ഷകളിലും മത്സരങ്ങളിലും വിജയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ യൂനുസ് അമ്പലക്കണ്ടി മുഖ്യപ്രഭാഷണം നടത്തി.രചന കലാ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി ആർ.എം.അനീസ് അദ്ധ്യക്ഷത വഹിച്ചു.സഫീർ ജാറംകണ്ടി ജേതാക്കളെ പരിചയപ്പെടുത്തി.
മഠത്തിൽ മുഹമ്മദ് ഹാജി,കെ.കെ.കരീം ഹാജി,പി ഇബ്രാഹീം,പികെ അബ്ദുല്ല മാസ്റ്റർ,പി.അബ്ദുസ്സലാം,ഇക്കിരിമത്ത് മാസ്റ്റർ,എ.കെ.ശംസുദ്ധീൻ,കെകെ അബ്ദുറഹ്മാൻ,ടി പി ജാബിർ,പി.സ്വാദിഖ് സംസാരിച്ചു.പ്രവാസിക്കൂട്ടം പ്രസിഡന്റ് പി.നബീൽ സ്വാഗതവും എൻ.ടി.ശരീഫ് നന്ദിയും പറഞ്ഞു.
ഫോട്ടോ:ജാറം കണ്ടി രചന പ്രവാസിക്കൂട്ടം സംഘടിപ്പിച്ച അനുമോദനവും അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് ഉൽഘാടനം ചെയ്യുന്നു.
Post a Comment