പൂക്കോട്ടും പാടം:
അമരമ്പലം സൗത്ത് അന്യ സംസ്ഥാന തൊഴിലാളിയുടെ മകനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
ഇഷ്ടിക കളത്തിൽ ജോലിക്ക് നിന്നിരുന്ന ആസാം സ്വദേശിയുടെ കുടുംബത്തിലെ 13 വയസുള്ള റഹ്മത്തുള്ള എന്ന ബാലനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇഷ്ടിക കളത്തിന് സമീപമുള്ള തോടിന് സമീപമാണ് മരിച്ച നിലയിൽ കണ്ടത്. പൂക്കോട്ടുംപാടം പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിരിക്കയാണ്.
Post a Comment