കോഴിക്കോട് :
ഹോപ്പ് ബ്ലഡ് ഡൊണേഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ രക്തദാതാക്കളെ ആദരിക്കുവാൻ നടത്തിയ ജീവരക്ഷ2023 പ്രോഗ്രാം മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.സജിത്കുമാർ ഉദ്ഘാടനം ചെയ്തു .

ഹോപ്പ് ഏർപ്പെടുത്തിയ പ്രഥമ ജീവരക്ഷ പുരസ്കാരം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗത്തിന് അദ്ദേഹം നൽകി .




ഹോപ്പ്ന്റെ ഇ - സപ്ലിമെന്റ് പോലീസ് സബ് ഇൻസ്‌പെക്‌ടർ ടി വി ദനഞ്ജയദാസ് പ്രകാശനം ചെയ്തു .

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്ന് മുൻകൂട്ടി രജിസ്റ്റർ ചെയ്ത നാനൂറോളം രക്തദാതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.

പങ്കെടുത്ത മുഴുവൻ രക്തദാതാക്കളെയും ആദരിച്ചു .
രക്തദാതാക്കൾക്കുള്ള ആദരവ് കോഴിക്കോട് മെഡിക്കൽ കോളേജ് അസി. പ്രൊഫസറും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കോഴിക്കോട് ജില്ലാ നോഡൽ ഓഫീസറുമായ ഡോ.അർച്ചന രാജൻ നൽകി .

രക്തദാന മേഖലയിൽ സേവനം ചെയ്യുന്ന കൂട്ടായ്മകൾക്കുള്ള പുരസ്കാരങ്ങൾ കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഓഫീസർ ഡോ.മേരി ട്രീസ നൽകി .

ബ്ലഡ് ബാങ്കുകൾക്കുള്ള സ്നേഹാദരവ് കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റൽ PRO സോയുസ് ജോർജ്ജ് വിതരണം ചെയ്തു .

തുടർന്ന് രക്തദാനം അറിയേണ്ടതെല്ലാം എന്ന വിഷയത്തിൽ MVR കാൻസർ സെന്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മേധാവി ഡോ.നിഥിൻ ഹെൻറി ക്ലാസ്സെടുത്തു .

രക്തദാതാക്കളുമായുള്ള ഇന്ററാക്ഷൻ ഗവ.W&C ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഫ്‌സൽ സി കെ നയിച്ചു .

സിസ്റ്റർ ജയ ആന്റോ കാസർഗോഡ്,ശ്യാമള ടീച്ചർ ,
ജീവകാരുണ്ണ്യ പ്രവർത്തകൻ അബ്ദുൽഅസീസ് ഒളവണ്ണ,കോഴിക്കോട് ഗവ.W&C ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കൗൺസലർ ശ്രീമതി അമിത , എം വി ആർ ക്യാൻസർ സെന്റർ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ അനു പുല്ലങ്കോടൻ ,നസീർ ചിന്നൂസ്‌ കുറ്റ്യാടി ,അൻസാരി തൊടുപുഴ ,സരോഷ്‌ തിരുവനന്തപുരം,അസ്‌ലം എടയാർ എറണാകുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
പരിപാടിയിൽ ഹോപ്പ് ജനറൽ സെക്രട്ടറി ജംഷാദ് പതിയാരക്കര സ്വാഗതം ആശംസിച്ചു .

ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷനായിരുന്നു .
ജോയന്റ് സെക്രട്ടറി സിദ്ധീഖ് പെരുമണ്ണ കൃതജ്ഞത പ്രകാശിപ്പിച്ചു .
ഹോപ്പ് ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം,എക്സിക്യൂട്ടീവ് മെംബെർമാരായ നൗഷാദ് ബേപ്പൂർ,ഷക്കീർ പെരുവയൽ,സുമേഷ് പാലേരി,ഷംസുദ്ധീൻ മുറംപാത്തി,ഡോ.സയ്യിദ് ജുനൈദ് ആയഞ്ചേരി,അനിത ഗിരീഷ് ,ബുഷ്‌റ കൊയിലാണ്ടി 
കോ ഓർഡിനേറ്റർമാരായ അഷ്റഫ് അരീക്കാട്, യൂസുഫ്പുന്നക്കൽ,സുമേഷ്, ഷുഹൈബ്, തുടങ്ങിയവരും സംഗമത്തിന്ന്നേതൃത്വം നൽകി .

Post a Comment

Previous Post Next Post