താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ തലയാട് മുതൽ കോടഞ്ചേരി വരെയുള്ള മലയോര ഹൈവേ വികസനത്തിൽ ഉൾപ്പെട്ട ബാലുശ്ശേരി,
കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ തലയാട് മുതൽ മലപുറം വരെയുള്ള റോഡിൽ 

കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് ധനസഹായത്തോടെ 57.95 കോടി രൂപ ചെലവഴിച്ച്  നിർമ്മിക്കുന്ന മലയോര ഹൈവേയുടെ നിർമ്മാണ ഉദ്ഘാടനം നാളെ ഒക്ടോബർ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ വെച്ച്  കൊടുവള്ളി എം. എൽ. എ.ഡോ: എം കെ മുനീറിന്റെ അധ്യക്ഷതയിൽ  കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ്  നിർവഹിക്കും.

 ചടങ്ങിൽ  കോഴിക്കോട് പാർലമെന്റ് അംഗം എം കെ രാഘവൻ എംപി, ബാലുശ്ശേരി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് കെഎം സച്ചിൻ ദേവ്, തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് . 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ മുഹമ്മദ് മോയത്ത്, നജുമുന്നിസ ശരീഫ്, വി.എം കുട്ടികൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.

Post a Comment

Previous Post Next Post