കൂടരഞ്ഞി :
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ "ശീ" കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ഇന്ന് രാവിലെ മുതൽ ഉച്ചവരെ കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പയിൻ നടത്തി.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും കൂടരഞ്ഞി ഹോമിയോപ്പതി ഡിസ്പെൻസറി അയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ മോളി ടീച്ചർ സ്വാഗതം പറഞ്ഞു കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം താമരശ്ശേരി ഹോമിയോ ഡിസ്പെൻസറി യിലെ മെഡിക്കൽ ഓഫീസർ ഡോ . അഞ്ചു സി രാജുവിൻ്റെ മാലിന്യ മുക്ത പ്രതിജ്ഞ ചെയ്തുകൊണ്ട് ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ ഹെലൻ ഫ്രാൻസിസ് .(block member); ജോസ് തോമസ് മാവര ( വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)റോസ്‌ലി ടീച്ചർ ( ക്ഷേമ കാര്യ വികസന മെമ്പർ)
Dr സതീഷ് (cheif medical officer ).. ഫസ്ലി (ഐസിഡിഎസ് സൂപ്പർ വൈസർ) എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് ആശംസാപ്രസംഗങ്ങൾക്ക് ശേഷം കൂടരഞ്ഞി ഹോമിയോപ്പതി ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ: Habeenath നന്ദി പറഞ്ഞു..
തുടർന്ന് യോഗ പരിശീലക Dr krishnendu വിൻ്റെ നേതൃത്വത്തിൽ യോഗ ഡാൻസ് നടന്നു..
തുടർന്ന് ഏകരോഗ്യ
ക്ലാസ്സ് ഡോ .ഹബീനതും
Thyroid രോഗങ്ങൾക്കയുള്ള ബോധ വത്കരണ ക്ലാസ്സ് ഡോ.സതീഷും എടുത്തു.
തുടർന്ന് നടന്ന രോഗനിർണയ ക്യാമ്പിൽ
Dr Satheesh (chief medical officer ghd കൊടുവള്ളി )
Dr jishla( medical officer .ghd karamoola)
Dr Renu (medical officer aphc കുന്നമംഗലം)
Dr Anju c Raj
(Medical officer ghd thamarasseri )
എന്നിവർ രോഗികളെ പരിശോധിചു.
ക്യാമ്പിൽ 226 വനിതകൾ ചികിത്സ തേടി. ശ്രീമതി ഷീബ.(dispensar ghd koodaranji)
ശ്രീ ജമാലുദ്ദീൻ( WCS ghd koodaranji)
ശ്രീ നികിൽ (OA ghd karamoola )
എന്നിവർ മരുന്ന് വിതരണം നടത്തി.. ഉച്ചക്ക് 2 മണിയോടെ മെഡിക്കൽ ക്യാമ്പ് സമാപിച്ചു.
.
Post a Comment