കാരശ്ശേരി :
തിരുവമ്പാടി മണ്ഡലം നവകേരള സദസ് കാരശ്ശേരി പഞ്ചായത്ത് സംഘടകസമിതി രൂപകരണ യോഗം കാരശ്ശേരി ബാങ്ക് ഓഡിറ്റൊ റിയത്തിൽ നടന്നു സാമൂഹിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലയിലെ നിരവധി പേർ പങ്കെടുത്തു.
സദസ് നിയോജകമണ്ഡലം ഫിനാൻസ് കമ്മറ്റി കൺവീനർ ടി. വിശ്വനാഥൻ പദ്ധതി വിഷദ്ധീകരിച്ചു.
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിപി ജമീല, ജില്ലാപഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയരാജ്, കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി നാരായണൻകൂട്ടി,
വി.മോയി മാസ്റ്റർ,ഷാജികുമാർ, ഷാഹിന ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, എം ദിവ്യ തുടങ്ങിയവർ സംസാരിച്ചു.
സംഘാടകസമിതി ചെയർമാനായിജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബിപി ജമീല, കൺവീനറായി കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാരായണൻകുട്ടി കൺവീനറുമായി 300 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Post a Comment