ഉടനീളം ചെങ്കണ്ണ് പടർന്നുകൊണ്ടിരിക്കുകയാണ്. ചൂടുള്ള കാലാവസ്ഥയും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇതിന് കാരണമാകുന്നു. കണ്ണിന് ചുവപ്പ്, വേദന, പഴുപ്പ്, കൂടുതൽ കണ്ണുനീർ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ചെങ്കണ്ണ് പല വിധത്തിൽ ഉണ്ടാകുന്നുണ്ട്. വയറസ് മൂലവും ബാക്ടീരിയ മൂലവുമുള്ള ചെങ്കണ്ണാണ് കൂടുതൽ കണ്ടുവരുന്നത്. വയറസ് മൂലമുള്ള ചെങ്കണ്ണ് കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്നതും കാഴ്ചക്കുറവുണ്ടാക്കുന്നതുമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗലക്ഷണങ്ങൾ കണ്ടാൽ അംഗീകൃത ഡോക്ടറെ കണ്ട ശേഷമേ മരുന്നുകൾ ഉപയോഗിക്കാവൂ.സ്വയം ചികിൽസ ചെയ്യാതിരിക്കുക.
കണ്ണിൽ ഇടയ്ക്കിടെ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക. കണ്ണിൽ തൊട്ട കൈകൾ വൃത്തിയായി കഴുകുക. രോഗി ഉപയോഗിക്കുന്ന ടൗവ്വലുകളും ഷീറ്റുകളും പങ്കിടാതിരിക്കുക.
കണ്ണ് കഴുകുന്നതിനായി ആയുർവേദ ഔഷധമായ ത്രിഫലചൂർണ്ണം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത് കണ്ണിന് കുളിർമയും ചൊറിച്ചിൽ വേദന ഇവയിൽ നിന്ന് ശമനവും നൽകുന്നു. (1/2 സ്പൂൺ ചൂർണ്ണം 3 ഗ്ളാസ്സ് വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് തണുത്ത ശേഷം ഉപയോഗിക്കുക)
ഒഴിവാക്കേണ്ട കാര്യങ്ങൾ
സ്വയം ചികിൽസ ഒഴിവാക്കി അടുത്തുള്ള അംഗീകൃത ഡോക്ടറെ സമീപിക്കുക.
വെയിൽ കൊള്ളാതെയും അധികം ചൂടേൽക്കാതെയും കണ്ണടകൾ ഉപയോഗിച്ച് കണ്ണിന് സംരക്ഷണം നൽകുക. ടി. വി., കമ്പ്യൂട്ടർ, മൊബൈൽ ഇവയുടെ ഉപയോഗം കുറയ്ക്കുക.
• എരിവ്, പുളി എന്നീ രസമുള്ള ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക.
സാധാരണ ഗതിയിൽ ഈ അസുഖം 3 ദിവസം കൊണ്ട് കുറയാറുണ്ട്. അസുഖത്തിന്റെ തീവ്രത കുറയുന്നില്ലെങ്കിൽ കാഴ്ചശക്തിയെ ബാധിക്കുന്ന അവസ്ഥയിൽ എത്താവുന്നതാണ്. ഈ അവസ്ഥയിൽ നേത്രരോഗ വിദഗ്ധന്റെ സേവനം നിർബന്ധമായും തേടേണ്ടതാണ്.
➖➖➖➖➖➖➖➖➖➖➖
ഇനി നിങ്ങളുടെ കാഴ്ചകൾ തിളങ്ങട്ടെ
ദി ഒപ്റ്റിക്കൽ ഗ്യാലറിയിലൂടെ
എല്ലാവിധ ബ്രാന്റഡ് ഫ്രെയിമുകളുടെയും ലെൻസുകളുടെയും വിപുലമായ സെലക്ഷനും മിതമായ വിലയും അത്യാധുനിക സൗകര്യങ്ങളോടെ
ദി ഒപ്റ്റിക്കൽ ഗ്യാലറി
പെരിയാർ ഹോട്ടലിന് മുൻവശം, തിരുവമ്പാടി
📞📞 9744 120 188
7559 880 855

إرسال تعليق