തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 'ഉത്സാഹ് 23 ' ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.




കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് രാവിലെ നടന്ന ആദ്യ സെഷനിൽ മെഡിക്കൽ ക്യാമ്പ്, ഹെൽത്ത് കാർഡ് വിതരണം, ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. ഹെൽത്ത് കാർഡ് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ നിർവഹിച്ചു.  മെഡിക്കൽ ഓഫീസർ ഡോ. കെ വി.പ്രിയ, മുഹമ്മദ് ഷമീർ പി.പി. (ജെ.എച്ച്.ഐ) എന്നിവർ ക്ലാസ്സ് എടുത്തു.




ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാം സെഷനിൽ സംരംഭ ഗ്രൂപ്പുകൾ ഗ്രൂപ്പ് ചർച്ച നടത്തി വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.ഹരിത കർമ്മസേനയിൽ  പുതുതായി പതിമൂന്ന് പേരെ തെരഞ്ഞെടുക്കുകയും അവരെ മൂന്ന് സംരംഭ ഗ്രൂപ്പുകളിൽ ചേർക്കുകയും ചെയ്തു.

സമാപന സെഷനിൽ റിവ്യൂ മീറ്റിംഗ് ചേരുകയും നിലവിലെ പ്രവർത്തനം വിലയിരുത്തുകയും ഗ്രാമ പഞ്ചായത്ത് തലത്തിൽ 80 ശതമാനം വീടുകളിൽ നിന്നും കഴിഞ്ഞ റൗണ്ടിൽ യൂസർ ഫീ ലഭിച്ചതായും വിലയിരുത്തി. അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡുകൾ പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണം ചെയ്തു.

സമാപന സെഷനിൽ വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷതവഹിച്ചു. പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, സെക്രട്ടറി ബിബിൻ ജോസഫ് , കെ. എം മുഹമ്മദലി, ഷൗക്കത്തലി കൊല്ലളത്തിൽ,ബീനആറാം പുറത്ത്, ഷൈനി ബെന്നി,ല രാധമണി ദാസൻ, റീന സി.എം , സുനീർ മുത്താലം, അയന, സിമി (നഴ്സിംഗ് ഓഫീസർ), അഞ്ജന (എം എൽഎസ്പി ), സിതചാൾസ് , ശാന്തകുമാരി , കദീജ, ജമീല  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post