പാലക്കാട് / മൈസൂർ - സ്‌കൂളിൽനിന്നുള്ള പഠന-വിനോദ യാത്രയ്ക്കിടെ വിദ്യാർത്ഥി മൈസൂരിൽ ഹൃദയാഘാതം മൂലം മരിച്ചു.
പാലക്കാട് പുലാപ്പറ്റ എൻ.കെ.എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി മുണ്ടോളി ഷാരത്തുപറമ്പിൽ ശ്രീസയനയാണ് മരിച്ചത്.

തിങ്കളാഴ്ച്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. മൈസൂരിലെ വൃന്ദാവൻ ഗാർഡൻ സന്ദർശിച്ച് മടങ്ങുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് ഉല്ലാസ യാത്ര സംഘത്തിലുള്ളത്. മരണത്തെ തുടർന്ന് യാത്ര ഉപേക്ഷിച്ച് വിദ്യാർത്ഥികളുമായി മൂന്ന് ബസ്സും നാട്ടിലേക്ക് തിരിച്ചതായി അധ്യാപകർ പറഞ്ഞു.

Post a Comment

أحدث أقدم