കൂരാച്ചുണ്ട് :
കല്ലാനോട് ജൂബിലി ഗ്രൗണ്ടിൽ വെച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ സബ്ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് പോൾസൺ ജോസഫ് അറയ്ക്കൽ നിർവഹിച്ചു.
കല്ലാനോട് സെൻമേരിസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബഷീർ കറുത്തേടത്ത്, ലിതേഷ്, ടൂർണ്ണമെൻറ് കമ്മിറ്റി കൺവീനർ നോബിൾ കുര്യാക്കോസ്, മനു ജോസഫ്, ഡൊമനിക് എന്നിവർ പ്രസംഗിച്ചു.
Post a Comment