തിരുവമ്പാടി: 
വനിതാ ലീഗ് ശാഖ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചുവട് ക്യാമ്പയിൻ തിരുവമ്പാടി മറിയപ്പുറം വാർഡ് വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷൗക്കത്ത് കൊല്ലളത്തിൽ ഉദ്ഘാടനം നിർവഹിച്ചു, പഞ്ചായത്ത് വനിതാലിഗ് പ്രസിഡന്റ്‌ ഷറീന കിളിയണ്ണിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുസമദ് പേക്കാടൻ, തിരുവമ്പാടി സി എച്ച്  സെന്റർ സെക്രട്ടറി മോയിൻ കാവുങ്ങൽ  തുടങ്ങിയവർ സംസാരിച്ചു,
നബീസ അസ്കർ ചെറിയഅമ്പലത്ത് സ്വാഗതവും റാഷിദ ഷബീർ കുന്നതോടി നന്ദിയും പറഞ്ഞു. വനിതാ ലീഗ് നേതാക്കളായ ഷഹീദ ഫൈസൽ കുന്നതൊടി,ഷബ്‌ന ആശാരിക്കണ്ടി,ഹുദ പേകാടൻ, സലീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post