തിരുവമ്പാടി: സ്വാതന്ത്ര്യ സമരത്തിനു മുൻപ് ഇന്ത്യയുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ് അടിച്ചമർത്തപ്പെടുന്ന ജനതയുടെ കൂടെ നിൽക്കുക എന്ന നിലപാട് സ്വീകരിക്കുക എന്നുളളത്.
മഹാത്മാ ഗാന്ധിയും, പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും മുതൽ എല്ലാക്കാലത്തും കോൺഗ്രസ് സ്വീകരിച്ച സമീപനം ഇന്ത്യയും കോൺഗ്രസും സ്വീകരിച്ച സമീപനം തന്നെയായിരുന്നു അതിന്റെ ഭാഗമാണ് ഭക്ഷിണാഫ്രിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നെൽസെൻ മണ്ടേലക്ക് ഉൾപ്പടെ നമ്മൾ നൽകിയ പിന്തുണ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ശബരിമല വിഷയത്തിലും, മണിപ്പൂർ വിഷയത്തിലും സി എ , എൻ ആർ സി വിഷയത്തിലും കോൺഗ്രസ് സ്വീകരിച്ച സമീപനം ഇതെ നിലപാടിന്റെ അടിസ്ഥാനത്തിലാണ്. ഈ സാർവ്വദേശീയ നയത്തിന്റെ അടിത്തറയിൽ നിന്നാണ് എല്ലാക്കാലത്തും ജീവനുവേണ്ടി പൊരുതുന്ന പലസ്തീൻ ജനതക്ക് പിൻതുണ നൽകാൻ ഇന്ത്യ മുൻപോട്ട് പോയതും കോൺഗ്രസ് ഇപ്പോഴും ആ നയം തുടരുന്നതും. നവംബർ 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യ മഹാസമ്മേളനം സാമ്രാജ്യത്വവിരുദ്ദ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനമായി മാറും.
സി.പി.ഐ.എം കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി ഇസ്രായേൽ വിരുദ്ധറാലിയോ പലസ്തീൻ ഐക്യദാർഢ്യ റാലിയോ അല്ല നടത്തിയത് മറിച്ച് കോൺഗ്രസ്സിനെ തെറിപറയാനുള്ള കോൺഗ്രസ് വിരുദ്ധ റാലിയായി അതിനെ മാറ്റി. പലസ്തീൻ വിഷയത്തെ സങ്കുചിത രാഷ്ട്രീയ കണ്ണോടു കൂടി കണ്ട സി.പി.എം രാഷ്ട്രീയം പലസ്തീനിലെ മനുഷ്യാവകാശ വേട്ടക്ക് എതിരായി നിലകൊള്ളുന്നവർക്ക് അപമാനകരമായി മാറി. പലസ്തീൻ പ്രശ്നത്തെ മുസ്ലിം വിഷയമാക്കി മാറ്റി അതിൽ നിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കുവാനുളള സി.പി.എം ശ്രമം പ്രസ്തുത സമ്മേളനത്തോടു കൂടി തുറന്ന് കാണപ്പെട്ടു. കോൺഗ്രസിന് ഇത് മുസ്‌ലിം വിഷയമല്ല മറിച്ച് മനുഷ്യാവകാശത്തിന്റയും അതിനിവേശ വിരുദ്ധ പോരാട്ടത്തിന് പിൻതുണ നൽകുന്നതുമായ നയമാണ്. ആ നയത്തിന് ഒരു കാലത്തും കോൺഗ്രസ് വെളളം ചേർത്തിട്ടില്ല. സി.പി.എം ന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോൺഗ്രസിനെ തെറിപറയാൻ എടുത്ത സമയം സി.പി.എം ന്റെ ഇരട്ടത്താപ്പ് സമീപനത്തിന്റെ ഏറ്റവും വിലയ തെളിവാണ്. രണ്ടായിരം വാജകം കോൺഗ്രസിനെതിരെയും ഇരുന്നൂർ വാജകങ്ങൾ ഇസ്രായേലിനെതിരെയും എന്നുള്ളതാണ് പ്രസംഗത്തിന്റെ തോത് ഇത് ലജ്ജാകരമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ: ടി.സിദ്ധിഖ് എം.എൽ.എ തിരുവമ്പാടിയിൽ നടന്ന കോൺഗ്രസ് മണ്ഡലം കൺവെൻഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ടിലേക്ക് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച 1,56,200 രൂപ ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ.പ്രവീൺ കുമാറിന് മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ കൈമാറി.
ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, നിജേഷ് അരവിന്ദ്, വിജയകുമാർ, ബോസ് ജേക്കബ്, ജോബി എലന്തൂർ, ബാബു കളത്തൂർ, ടി.ജെ കുര്യാച്ചൻ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ടി.എൻ സുരേഷ്, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ജുബിൻ മണ്ണുകുശുമ്പിൽ, ടോമി കൊന്നക്കൽ, ഏലിയാമ്മ ജോർജ്, രാജു അമ്പലം, ബിന്ദു ജോൺസൺ, ലിസ്സി സണ്ണി, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, ബഷീർ, സുലൈഖ, പുരുഷൻ നെല്ലിമൂട്ടിൽ, ഹരിദാസൻ ആറാംപുറത്ത്, ഗോപിനാഥ് മുത്തേടത്ത് പ്രസംഗിച്ചു.
Post a Comment