മുക്കം ഉപജില്ലാ കലോത്സവത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ചരിത്ര വിജയം.
ഓമശ്ശേരി :
കൂടരഞ്ഞിയിൽ നടന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ 78 പോയിന്റുകൾ നേടി യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ .
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കലാപ്രതിഭകൾക്ക് PTA യുടെ നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണവും ഓമശ്ശേരി ടൗണിലും വേനപ്പാറയിലും പെരിവല്ലിയിലും സ്വീകരണ ഘോഷയാത്രകളും സംഘടിപ്പിച്ചു.
സ്കൂളിലെ 5. വിദ്യാർഥികൾ ജില്ലാ മത്സരത്തിന് യോഗ്യത നേടി.
സ്വീകരണ സമ്മേളനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
പിടി എ പ്രസിഡന്റ് അബ്ദുൾസത്താർ അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ ജിൽസ് തോമസ്, എം എ ഷബ്ന , കെ.ജെ ഷെല്ലി, സി കെ ബിജില, സ്കൂൾ ലീഡർ റിച്ചാർഡ് സോബിൻ എന്നിവർ പ്രസംഗിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി, ട്രാഫിക് ക്ലബ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന
സ്വീകരണ ഘോഷയാത്രയ്ക്ക് പി .ടി എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ആന്റണി ഫ്രാൻസീസ്, മിഥുൻ മാത്യു, അബ്ദുറഹിമാൻ , സബീന അധ്യാപകരായ ഡോൺ ജോസ്, വിമൽ വിനോയി, പി എം ഷാനിൽ എം എ ഷബ്ന എന്നിവർ നേതൃത്വം നൽകി.
Post a Comment