പുതുപ്പാടി :
ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നടപടികളും, അഴിമതിയും, സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും അത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ഊര്
ചുറ്റി ദൂർത്ത് യാത്ര നടത്തുന്നതെന്നും സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി പി കുൽസു ടീച്ചർ പ്രസ്താവിച്ചു.
പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ എട്ടാം വാർഡ് വനിതാ ലീഗ് സംഘടിപ്പിച്ച ചുവട് വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
വനിതാ ലീഗ് വാർഡ് പ്രസിഡണ്ട് മാജിത ടീച്ചർ അധ്യക്ഷയായി.
ഹാഷിം ചെമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ശരീഫ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എം റംല, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എം.എസ്. ഫ് സാരഥികൾ എന്നിവർക്ക് ഹൃദ്യമായ സ്വീകരണവും നൽകി.
വനിതാ ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് ആയിഷ ബീവി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി, ഗ്രാമപഞ്ചായത്ത് മെമ്പർ രാധ ടീച്ചർ, പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി ഷറീന ഹംസ, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ ഷെറീജാ നവാസ്, എ.പി ജമീല,റഹ്മാ മുഹമ്മദ്,ഷാജില ഇഖ്ബാൽ, സുലൈഖ അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
വാർഡ് സെക്രട്ടറി ഷിഫാനാ ലത്തീഫ് സ്വാഗതവും, റംലാബീഗം നന്ദിയും പറഞ്ഞു.
Post a Comment