ഓമശ്ശേരി: ഓമശ്ശേരിയുടെ പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ അർപ്പിച്ച ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ദീർഘ കാലം ജനപ്രതിനിധിയുമായിരുന്ന പരേതനായ പി.പി.സൈദ് സാഹിബിന്റെ നാമധേയത്തിൽ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ച ഓമശ്ശേരിയിലെ ബസ് സ്റ്റാന്റ് ഗേറ്റിന്റെ ഉൽഘാടനവും ഓമശ്ശേരി ടൗണിൽ നിർമ്മിക്കുന്ന ബഹു നില ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നാളെ(തിങ്കൾ) വൈകു:3 മണിക്ക് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ.നിർവ്വഹിക്കും.
ഓമശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.എം.കെ.രാഘവൻ എം.പി.മുഖ്യാതിഥിയാണ്.
മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ പ്രസംഗിക്കും.ത്രി തല പഞ്ചായത്ത് ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ള മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,സ്ഥിരം സമിതി അദ്ധ്യക്ഷരായ യൂനുസ് അമ്പലക്കണ്ടി,കെ.കരുണാകരൻ മാസ്റ്റർ,സീനത്ത് തട്ടാഞ്ചേരി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
Post a Comment