ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമിയെ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് എം കെ രാഘവൻ എം പി ആദരിക്കുന്നു.
ഓമശ്ശേരി :
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമിക്ക് സ്കൂളിൽ പ്രൗഡഗംഭീര സ്വീകരണം നൽകി.
പി ടി എ യുടെയും എസ്എസ് ജിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. ആഗ്നയാമിക്ക് ഉപഹാരവും നൽകി.
വർണപ്പട്ടം എന്ന കവിതാ സമാഹാരം രചിച്ച് രചനാലോകത്ത് പ്രശസ്തയായിക്കൊണ്ടിരിക്കുന്ന അഞ്ചു വയസുകാരി അഗ്ന യാമിക്ക് കഴിഞ്ഞ ദിവസമാണ് ലോക അംഗീകാരം ലഭിച്ചത്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സ് ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്‌സ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ അംഗീകാരങ്ങളും ആഗ്നയ്ക്ക് ലഭിച്ചിട്ടുണ്ട്.
സ്വീകരണ സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുൾ നാസർ മുഖ്യാതിഥിയായി
ചടങ്ങിൽ വെച്ച് മുക്കം എ ഇ ഒ ദീപ്തി ടി എൽഎസ് എസ് ,യു എസ് എസ് നേടിയ വിദ്യാർഥികളെ ആദരിച്ചു.
മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഓമശ്ശേരി പഞ്ചായത്ത് അംഗങ്ങളായ പി കെ ഗംഗാധരൻ , സി എ അയിഷ, ഇ ജെ തങ്കച്ചൻ , സെബാസ്റ്റ്യൻ തോമസ്, തോമസ് ജോൺ , അബ്ദുൾ സത്താർ, ഭാവന വിനോദ്, സാബു ജോൺ , അജയ് ശ്രീശാന്ത്, സി കെ ബിജില, റിച്ചാർഡ് സോബിൻ ഫൈ ഹജിനാൻ , സംഘാടകസമിതി കൺവീനർ ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.
സ്വീകരണ ഘോഷയാത്രയ്ക്ക് ജെ ആർ സി , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ നേതൃത്വം നൽകി.
Post a Comment