മുക്കം :
കഴിഞ്ഞദിവസം തോട്ടുമുക്കം പനമ്പിലാവിൽ പുളിക്കൽ തോമ സി(34)ന്റെ മരണത്തിൽ ദുരൂഹ തയുണ്ടെന്ന് ബന്ധുക്കൾ അരി ക്കോട് പൊലീസിൽ പരാതി നൽകി.
മരിക്കുന്നതിനുമുമ്പ് തോമസും സുഹൃത്തുക്കളുമായി അടിപി ടിയുണ്ടായിരുന്നു വെന്നും അതിൽ പരിക്കേറ്റതായും നാട്ടു കാർ അറിയിച്ചതിനെ തുടർന്ന് പിതാവ് ബേബിയാണ് പൊലീസിൽ പരാതിനൽകിയത്.
പനമ്പിലാവ് സെന്റ് മേരീസ് പള്ളിയിൽ അടക്കം ചെയ്ത മൃതദേഹം ഇന്ന് തിങ്കൾ പകൽ 11ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് അരീക്കോട് പൊലീസ് അറിയിച്ചു.
ഈ മാസം നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോമസ് എന്ന തൊമ്മൻ മരിക്കുന്നത്.
മൃതദേഹം അടക്കം ചെയ്തതിനുശേഷ
മാണ് നാട്ടുകാർ അടിപിടിയെക്കുറിച്ച് ബന്ധുക്കളോട് പറയുന്നത്.
മൃതദേഹത്തിൽ മുറിപ്പാടുകളു ണ്ടായിരുന്നതായി മൃതദേഹം കു ളിപ്പിച്ചവരും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
ശരീരവേദനയെ തുടർന്ന് ചി കിത്സതേടിയ അരീക്കോട് ആശു പത്രിയിൽനിന്ന് എടുത്ത എക്സ്റേ യിൽ തോളെല്ല് പൊട്ടിയതായും കണ്ടെത്തി.
ഓർത്തോ ഡോക്ടറെ കാണാൻ തീരുമാനിച്ചെങ്കിലും അതിനുമുമ്പ് മരിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.
അടിപിടിയുണ്ടാ ക്കിയ സുഹൃത്തുക്കളോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
Post a Comment