കൂടരഞ്ഞി : നാടിന്റെ വികസനത്തോടൊപ്പം കുടിയേറ്റ ജനതയുടെ പാദ സ്പർശത്താൽ മുഖരതമായ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ കൂടാരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളിലൂടെ ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ചു കൊണ്ട് സംഘടിപ്പിച്ച 
അങ്കണ വാടി കലോത്സവം കൂടാരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ 
 എം എൽ എ   ലിന്റോ ജോസഫ് ഉദ്ഘടനം  നിർഹവിച്ചു.


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ സ്വാഗത ആശംസിച്ചു.

മുഖ്യ അതിഥികളായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ  ബോസ് ജേക്കബ്, ജില്ല വനിതാ ശിശു വികസന ഓഫീസർ  സബീന ബീഗം എന്നിവർ സംസാരിച്ചു. 

ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി   എസ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസീസ്, . മറ്റു വാർഡ് മെമ്പർമരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന ജോയ്, സീന ബിജു,ബിന്ദു ജയൻ,സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, വി എ നസീർ എന്നിവർ  ആശംസകൾ അറിയിച്ചു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ സെക്രെട്ടറി സുരേഷ് കുമാർ ശിശു വികസന പദ്ധതി ഓഫീസർ സ്മിത എന്നിവർ സാനിധ്യം അറിയിച്ചു. 
ഐ സി ഡി എസ് സൂപ്പർ വൈസർ ഫസ്‌ലി നന്ദി പറഞ്ഞു.

കൂടാരഞ്ഞി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും 19 അങ്കണ വടികളിലെ നൂറ്റി അമ്പതോളം കുരുന്നു പ്രതിഭകളുടെ വര്ണാഭമായ പരിപാടികളാണ് അരങ്ങേരിയത് ഏകദേശം 800 ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post