പുതുപ്പാടി : 
കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 
പുതുപ്പാടി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന സ്കൂൾ നവീകരണ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നാളെ നടക്കും. 

കിഫ് ബി ധനസഹായത്തോടെ മൂന്ന് കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾക്കാണ് നാളെ തുടക്കം കുറിക്കുക . 
10/11/ 2023 (വെള്ളി) ഉച്ചയ്ക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  ഷീജ ശശിയുടെ അധ്യക്ഷതയിൽ  തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ  ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിക്കും.

 സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post