താമരശ്ശേരി:
കേരളത്തിൽ വിദ്വേഷ പ്രചാരണം ശക്തിപ്പെടുന്നതിനു കാരണം ഇടതു സർക്കാരിന്റെ ഭരണ പരാജയമാണെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി.
ഭിന്നിപ്പിച്ചു ലാഭം കൊയ്യാനുള്ള സംഘ പരിവാരത്തിന്റെ കലുഷിത നീക്കത്തെ ക്രിയാത്മകമായി പ്രതിരോധിക്കാൻ മതേതര പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും കേവലം പ്രസ്താവനകൾ കൊണ്ട് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കൊടുവള്ളി മണ്ഡലം താമരശേരിയിൽ സംഘടിപ്പിച്ച "വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം ''
സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്ന തരത്തിൽ അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ ഒരു പ്രത്യേക സമൂഹത്തെ ടാർഗറ്റ് ചെയ്യുന്ന പൊതുബോധമാണ് പോലീസിനെ നയിക്കുന്നത്.
വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും
എന്ന് പറയുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കാറില്ല.
സ്വീകരിച്ചാൽ തന്നെ തൂക്കം ഒപ്പിക്കാനുള്ള ശ്രമം ആണ് നടക്കാറ്.
കളമശ്ശേരി ബോംബ് സ്ഫോട
നത്തിന്റെ പേരിൽ സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കെതിരെ മലപ്പുറത്ത് എടുത്ത കേസുകളും മുസ്‌ലിം യുവാക്കളെ കരുതൽ തടങ്കലിൽ വച്ചതും അതാണ് സൂചിപ്പിക്കുന്നത്.
മതേതര മേലങ്കി അണിഞ്ഞ ചില ബിംബങ്ങൾ തകരുന്നതാണ് കളമശേരി ബോംബ് സ്ഫോടനത്തിന് ശേഷം കണ്ടതെന്നും റഷീദ് ഉമരി പറഞ്ഞു.
മണ്ഡലം വൈസ്പ്രസിഡന്റ് ഇ. നാസർ അധ്യക്ഷത വഹിച്ചു.
ജില്ലാ സമിതിയംഗം സലീം കാരാടി , വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ ട്രഷറർ ജാസ്മിത ഫിറോസ് , മണ്ഡലം സെക്രട്ടറി ഇ-പി- എ. റസാഖ്, ഒ.സ്, എം കെ അബ്ദു റഹിമാൻ മാസ്റ്റർ .
താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് .
നൗഫൽ വാടിക്കൽ തുടങ്ങിയവർ സംസാരിച്ചു .
Post a Comment