നരിക്കുനി : എരവന്നൂർ എ.യു.പി സ്കൂൾ സ്റ്റാഫ് റൂമിൽ അതിക്രമിച്ച് കയറി യാതൊരു പ്രകോപനവുമില്ലാതെഅധ്യാപകരെ അകാരണമായ മർദ്ദിച്ച എൻ.ടി.യു ജില്ലാ നേതാവിന്റെ നടപടിയിൽ കെ.എസ്.ടി.എ കൊടുവള്ളി സബ് ജില്ല കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 


ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ച് കയറി നടന്ന സംഘർഷത്തിലാണ് അന്വേഷണം.
 പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. പോലൂർ എ എൽ പി സ്കൂളിലെ അധ്യാപകനാണ് ഷാജി.

കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സംഘടന പ്രമേയത്തിൽ ആവശ്യപ്പെട്ടു .

 കെ.എസ്.ടി എ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ വി.പി.രാജീവൻ , സബ് ജില്ലാ സെക്രട്ടറി എ.ബിന്ദു, പ്രസിഡണ്ട് ഹിബ്സുറഹ്മാൻ , ടി.കെ. ബൈജു . ടി. സുനിൽകുമാർ കെ.കെ.ബാലചന്ദ്രൻ , എം.കെ സിജു എം.എസ്.സതീഷ് എന്നിവർ സംസാരിച്ചു.

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റവരെ കെ.എസ്.ടി.എ പ്രവർത്തകർ സന്ദർശിച്ചു.
.

Post a Comment

Previous Post Next Post