കട്ടിപ്പാറ : രാഷ്ട്ര ശിൽപ്പിയും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ സംഘടിപ്പിച്ച ശിശു ദിന റാലിയിൽ ലോകത്ത് യുദ്ധത്തിന്റെ പേരിൽ ശിശുക്കളെ കൊന്നൊടുക്കുന്നതിനെതിരെ പ്രതിഷേധമിരമ്പി.
കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും അണിനിരന്ന റാലിയിൽ ശിശുഹത്യക്കെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും നിറഞ്ഞു.
വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു.
അബ്ദുള്ള മലയിൽ, സുബൈർ പെരിങ്ങോട്, അലക്സ് മാത്യു, പി. ജസീന, കെ.ടി. ആരിഫ് പ്രസംഗിച്ചു.
കുട്ടികൾക്കായി ശിശു പാർലിമെന്റ് ചാച്ചാജിയെ വരയ്ക്കൽ, അമ്മയോടൊപ്പം, ശിശുദിന ഗാനങ്ങൾ, നെഹ്രു തൊപ്പി നിർമ്മാണ മത്സരം മുതലായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഫോട്ടോ: കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ നടന്ന ശിശുദിന റാലി.
Post a Comment