കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സൈബർ ലോകത്തെ ചതിക്കുഴികൾ, സോഷ്യൽ മീഡിയ രംഗത്തെ വെല്ലുവിളികൾ, സൈബർ നിയമങ്ങൾ, സൈബർ ക്രൈം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി 'സത്യമേവ ജയതേ' എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.


സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളും സൈബർ വിദഗ്ധരുമായ ജോഷ്വാ പി ബിജു , ജെബിൻ ജോസ് എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത് .

സൈബർ സെക്യൂരിറ്റി സിസ്റ്റം, ഹാക്കിംഗ് ടെക്നോളജി എന്നിവയിൽ വൈദഗ്ധ്യം നേടിയ തങ്ങളുടെ ശിഷ്യൻമാർ പുതുതലമുറക്ക്  അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് അധ്യാപകർക്ക് അഭിമാന നിമിഷങ്ങളായിരുന്നു.

ബി എസി നേഴ്സിംഗ് പൂർത്തിയാക്കി ജോലിയും ഉപരിപഠനവുമായി മുന്നേറുന്ന പൂർവ വിദ്യാർത്ഥിനി ഷേബ സാജു വിദ്യാർത്ഥികളോട് തങ്ങൾക്കു സ്കൂളിൽ നിന്നും ലഭിച്ച മികവിനെയും പഠനം, തൊഴിൽ എന്നി മേഖലകളിലെ നൂതന സാധ്യതയെ കുറിച്ചും വിവരിച്ചു.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാനുള്ള അവസരം ലഭിച്ചത് ക്ലാസ്സ് കൂടുതൽ ആകർഷണീയമാക്കി.


Post a Comment

Previous Post Next Post