കൊടുവള്ളി: നിലവിലെ പരീക്ഷാ സംവിധാനം തകിട മറിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നത് അത്യന്തം ഗുരുതരമായ പ്രത്യാഘാതം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുമെന്നും, മെഡിസിപ്പ് പോലുള്ള പദ്ധതികൾ താളം തെറ്റിക്കാനുള്ള സർക്കാറിന്റെ നടപടിയും, മുഴുവൻ അധ്യാപകർക്കും ഉടൻതന്നെ നിയമനാം അംഗീകാരം നൽകണമെന്നും, ജീവനക്കാരന്റെ നിലവിലുള്ള ആനുകൂല്യങ്ങൾ കവർന്നെടുത്ത സർക്കാർ നടപടിക്കെതിരെ ജനുവരി 24 ന് നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാനും കൊടുവള്ളി ഉപജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൗൺസിലർ വി. ഷക്കീല ടീച്ചർ പറഞ്ഞു.

 എൻ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി എം ശ്രീജിത്ത്,ഷാജു പി കൃഷ്ണൻ, പി.സിജു, കെ.രഞ്ജിത്ത്, നീരജലാൽ, ജിലേഷ്,കെ.കെ ജസീർ,ഒ.കെ.മധു,, ബെന്നി ജോർജ്, ഷബീന ബീവി, ലത്തീഫ്, ആസിഫ്, അജ്മൽ റോഷൻ, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു.

Post a Comment

Previous Post Next Post