ഓമശ്ശേരി: 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്ന മുട്ടഗ്രാമം പദ്ധതിയുടെ മൂന്നാം ഘട്ടം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.ഓമശ്ശേരി ഗവ.വെറ്ററിനറി ഡിസ്പെൻസറിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,എൻ.പി.മൂസ,സലാം ആമ്പറ എന്നിവർ സംസാരിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥ വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ സ്വാഗതവും ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ശ്രീജ നന്ദിയും പറഞ്ഞു.
മൂന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സാമ്പത്തിക വർഷം പദ്ധതി നടപ്പിലാക്കിയത്.ഗ്രാമപഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായ കാൽ ലക്ഷം രൂപയും ഉൾപ്പടെയാണിത്.2500 കോഴിക്കുഞ്ഞുങ്ങളെയാണ് പഞ്ചായത്തിലെ വനിതകൾക്ക് വിതരണം ചെയ്തത്.19 വാർഡുകളിൽ നിന്നുള്ള രണ്ടായിരത്തിൽ പരം അപേക്ഷകരിൽ നിന്നാണ് ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തത്.ഒരു കോഴിക്കുഞ്ഞിന് 10 രൂപ വീതമാണ് ഗുണഭോക്‌തൃ വിഹിതം ഈടാക്കിയത്.വനിതാ ശാക്തീകരണ പദ്ധതിയിലുൾപ്പെടുത്തിയാണ് കുടുംബിനികൾക്ക് മുട്ടഗ്രാമം പ്രോജക്റ്റ് മൂന്ന് ഘട്ടങ്ങളിലായി പഞ്ചായത്തിൽ ഭരണസമിതി നടപ്പിൽ വരുത്തിയത്.
ഫോട്ടോ:ഓമശ്ശേരിയിൽ മുട്ടഗ്രാമം പദ്ധതിയുടെ മൂന്നാം ഘട്ടം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment