വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ഏറ്റവും മികച്ച പി ടി എ ക്കുള്ള ഉപജില്ലാ അവാർഡ് മുക്കം എ ഇ ഒ ദീപ്തി ടി സമ്മാനിക്കുന്നു
ഓമശ്ശേരി :
ഏറ്റവും മികച്ച പി ടി എ ക്കുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉപജില്ലാ പി ടി എ അവാർഡ് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് ലഭിച്ചു.
2022-23 വർഷത്തെ പി ടി എ അവാർഡ് മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ്തിയിൽ ടി യിൽ നിന്നും പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പി ടി എ പ്രസിഡന്റ് അബ്ദുൾ സത്താർ, വൈസ് പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു , സുനീഷ് ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പതിനായിരം രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ് .
പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിവിധങ്ങളായ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഒട്ടനവധി പുരസ്കാരങ്ങൾ നേടി മികവു കാട്ടിയ വിദ്യാലയത്തിനാണ് പി ടി എ അവാർഡും ലഭിച്ചത്.
വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങിയ അക്കാദമിക മികവിനുള്ള ഇന്നൊവേറ്റീവ് പുരസ്കാരം, അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിലും കേരള ശാസ്ത്ര കോൺഗ്രസിലും പങ്കെടുത്ത് നേടിയ ദേശീയ അംഗീകാരങ്ങൾ, ജില്ലാ കലക്ടർ സ്കൂളിലെത്തി സമ്മാനിച്ച ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം, താമരശ്ശേരി രൂപതയിലെ ഏറ്റവും മികച്ച വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ്, മാതൃഭൂമി സീഡ് ജില്ലാ ഹരിതവിദ്യാലയ പുരസ്കാരം നല്ലപാഠം എ പ്ലസ് പുരസ്കാരം എന്നിവ കരസ്ഥമാക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ കലാകായിക ശാസ്ത്ര മേളകളിലും എൽ എസ് എസ് , യു എസ് എസ് , ന്യൂ മാത്സ് സ്കോളർഷിപ്പു പരീക്ഷകളിലും മികച്ച വിജയങ്ങളാണ് സ്വന്തമാക്കിയത്.
Post a Comment