തിരുവമ്പാടി : കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്രയുടെ സ്വീകരണ സമ്മേളനത്തിനുള്ള സംഘാടകസമിതിയും സ്വാഗത സംഘവും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത സമിതിയുടെയും വിവിധ മേഖല പ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു.

കേരളത്തിലെ ക്രിസ്ത്യൻ സമുദായം ഇന്ന് വലിയ വിവിധ തരത്തിലുള്ള അവഗണകളിലൂടെ കടന്നു പോകുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് പ്രീണന നയം കേരളത്തിൻ്റെ മതേതര മുഖത്തിന് മങ്ങൽ ഏൽപ്പിക്കുന്നു. 

ഈ പാശ്ചാത്തലത്തിൽ കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷത്തിൻ്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ജെ. ബി. കോശി കമ്മീഷൻ നൽകിയ ശുപാർശകൾ സമയബന്ധിതമായി നടപ്പിലാക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പുവരുത്തുക,  തുടങ്ങി കേരളത്തിലെ ക്രൈസ്തവർ നേരിടുന്ന വിവിധ പ്രതിസന്ധികളും  ആവശ്യങ്ങൾ ഉന്നയിച്ചാണ് കാസർഗോഡ് മുതൽ  തിരുവനന്തപുരം വരെ അതിജീവന യാത്ര നടത്തുന്നത്.

2023 ഡിസംബർ 14 നാണ് അതിജീവന യാത്ര താമരശ്ശേരി രൂപതയിൽ എത്തിച്ചേരുക. താമരശ്ശേരി, കോടഞ്ചേരി, നെല്ലിപ്പൊയിൽ, തിരുവമ്പാടി, തോട്ടുമുക്കം എന്നീ പ്രദേശങ്ങളിലാണ് ജാഥയ്ക്ക് സ്വീകരണം ഒരുക്കുക.

കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാ.  മാത്യു തൂമുള്ളിൽ, മേഖല ഡയറക്ടർ ഫാ. തോമസ് നാഗപറമ്പിൽ, രൂപത പ്രസിഡൻറ് ഡോ.  ചാക്കോ കാളംപറമ്പിൽ, ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, വൈസ് പ്രസിഡണ്ട് ഷാജി കണ്ടത്തിൽ, സെക്രട്ടറി പ്രിൻസ് തിനംപറമ്പിൽ, ജാഥ റൂട്ട് മാനേജർ സജി കരോട്ട്, ഫൊറോന സെക്രട്ടറി ജോസഫ് പുലക്കുടിയിൽ, ജോസഫ് ആലവേലിയിൽ, യൂണിറ്റ് പ്രസിഡണ്ട് ബെന്നി കിഴക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post