തിരുവമ്പാടി: തിരുവമ്പാടി : സി എം സി സന്യാസിനി സഭാംഗം
സിസ്റ്റര്‍ ജാക്വിലിന്‍ (മേരി ഇമ്മാനുവല്‍-85) നിര്യാതയായി.


സംസ്കാരം നാളെ (2/12/23) ശനിയാഴ്ച
ഉച്ചക്ക് 1:30-ന് തിരുവമ്പാടി കോൺവെന്റ് ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമിത്വം വഹിക്കും.

തിരുവമ്പാടി തറപ്പില്‍ പരേതരായ മാണി-മേരി ദമ്പതിമാരുടെ മകളാണ്.

ദീര്‍ഘകാലം തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍ അധ്യാപികയായിരുന്നു.

മേരിക്കുന്ന്, പൊയിലോഞ്ചാല്‍, കല്‍ക്കുണ്ട്, തേഞ്ഞിപ്പലം, മുതുകാട്, കൂടരഞ്ഞി, പുഷ്പിഗിരി കോണ്‍വെന്റുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: മോനിക്കുട്ടി ( റിട്ട. അധ്യാപിക), തോമസ് ( തറിമറ്റം), അബ്രഹാം മാനുവല്‍ ( ആര്‍. ജെ. ഡി. സംസ്ഥാനസമിതിയംഗം), ആലീസ് എമ്മാനുവല്‍ (റിട്ട. അധ്യാപിക, കോളയാട്), പരേതരായ മത്തായി (റിട്ട. പ്രധാനാധ്യാപകന്‍, സേക്രഡ് ഹാര്‍ട്ട് യു. പി. സ്‌കൂള്‍, തിരുവമ്പാടി), ചാണ്ടിക്കുഞ്ഞ് ( വാലില്ലാപ്പുഴ), റവ. ഡോ. സക്കറിയാസ് എസ്. ജെ( റിട്ട. പ്രിന്‍സിപ്പല്‍, സെയ്ന്റ് സേവിയേസ് കോളേജ്, ഡല്‍ഹി), മാണിക്കുഞ്ഞ് ( ശാന്തിനഗര്‍), ജോസഫ് ( തറിമറ്റം), ഏലിയാമ്മ (റിട്ട. അധ്യാപിക, ഭീമനടി, കാസര്‍ഗോഡ്).


Post a Comment

Previous Post Next Post