കർഷക യൂണിയൻ (എം ) ജില്ലാ കമ്മിറ്റി യോഗം കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി എം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു


 തിരുവമ്പാടി: കമ്പോളത്തിൽ കൃത്രിമ വിലക്കുറവ് സൃഷ്ടിച്ച് ടയർ കമ്പനികൾ കർഷകരിൽ നിന്നും തട്ടിയെടുത്തതായി കോമ്പിനേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(CCI) കണ്ടെത്തി പിഴയിട്ട 1788 കോടി രൂപ  റബ്ബർ കർഷകർക്ക് വീതിച്ച് നൽകുവാൻ തയ്യാറാകണമെന്ന് കേരള കർഷക യൂണിയൻ(എം) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

 റബ്ബർ ഇറക്കുമതി ചെയ്ത വകയിൽ നികുതി ഇനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ കൈവശമുള്ള 3800 കോടി രൂപ ഉപയോഗിച്ച് റബറിന്റെ തറ വില 300 രൂപയായി പ്രഖ്യാപിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

 എൽഡിഎഫ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഈ മാസം മുപ്പതാം തീയതി കോട്ടയത്തും, എറണാകുളത്തും റബർ കമ്പനികളിലേക്ക് നടക്കുന്ന പ്രക്ഷോഭ  സമരവും, ധർണ്ണയും വിജയിപ്പിക്കുവാനും, ആയതിനു മുന്നോടിയായി കോഴിക്കോട് ജില്ലയുടെ മലയോരമേഖലകളിൽ കൂടി 27,28 തീയതികളിലായി നടക്കുന്ന വാഹന പ്രചരണ ജാഥയും വൻ വിജയമാക്കി തീർക്കുവാനും യോഗത്തിൽ തീരുമാനമായി.

 യോഗം കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡണ്ട്  ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി.

 കർഷക യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി  അഗസ്റ്റിയൻ ചെമ്പ് കെട്ടിക്കൽ, ജോസ് ഐരാറ്റിൽ, ജോയി മ്ലാക്കുഴിയിൽ, വിൽസൺ താഴത്തു പറമ്പിൽ, സിജോ വടക്കെൻതോട്ടം, മാണി വെള്ളിയെപ്പിള്ളിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post