ഊരു കൂട്ടം 12ന്
ഓമശ്ശേരി:2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഭരണസമിതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.31 പട്ടിക വർഗ്ഗ കുടുംബങ്ങളാണ് ഓമശ്ശേരി പഞ്ചായത്തിൽ ആകെയുള്ളത്.പതിനേഴാം വാർഡിലെ കണ്ണങ്കോട് മല പട്ടിക വർഗ്ഗ കോളനിയിൽ 29 കുടുംബങ്ങളും നാലാം വാർഡിൽ 2 കുടുംബങ്ങളും.10,500 രൂപ വീതം ഏഴ് വിദ്യാർത്ഥികൾക്ക് ആകെ 73,500 രൂപ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തു.സംസ്ഥാന-കേന്ദ്ര സർക്കാറുകളോ സർക്കാറുകൾ ചുമതലപ്പെടുത്തിയിട്ടുള്ള ഏജൻസികളോ നടത്തുന്ന കോഴ്സുകളിൽ പ്രവേശനം ലഭിച്ച് പഠനം നടത്തി വരുന്ന വിദ്യാർത്ഥികളേയാണ് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പിനായി പരിഗണിച്ചത്.
ആകെ 1,51,000 രൂപയാണ് പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനായി വകയിരുത്തിയത്.ഈ സാമ്പത്തിക വർഷം രണ്ടാം ഘട്ടമായി 77,500 രൂപ കൂടി ഈ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.പഠിക്കുന്ന കോഴ്സിന്റെ തോതനുസരിച്ച് സർക്കാർ നിശ്ചയിച്ച തുകയാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യുക.പട്ടിക വർഗ്ഗ ഉപ പദ്ധതി വിഭാഗത്തിലുൾപ്പെടുത്തിയാണ് ഓമശ്ശേരിയിൽ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായിരുന്നു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ് മാൻ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,എം.ഷീല,നിർവ്വഹണ ഉദ്യോഗസ്ഥൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ,പ്ലാൻ ക്ലാർക്ക് കെ.ടി.അനീഷ് മാധവൻ,എസ്.ടി.പ്രമോട്ടർ വി.ആർ.രമിത എന്നിവർ സംസാരിച്ചു.2024-25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി പട്ടിക വർഗ്ഗ കോളനിയിൽ ഡിസംബർ 12 ന് (ചൊവ്വ) ഉച്ചക്ക് 2 മണിക്ക് ഊരു മൂപ്പന്റെ അദ്ധ്യക്ഷതയിൽ ഊരു കൂട്ടം ചേരാനും തീരുമാനിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.
Post a Comment