പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത അ​ന്ത​ർ​ സം​സ്ഥാ​ന സ​ർ​വീ​സ്​ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്ത റോ​ബി​ൻ ബ​സ്​ ഒ​രു​ മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ​ശേ​ഷം വീണ്ടും സർവീസ് തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്ത 41 യാത്രക്കാരുമായാണ് ബസ് പ​ത്ത​നം​തി​ട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ടത്.
അതിനിടെ, ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പും നടപടി തുടങ്ങി. പ​ത്ത​നം​തിട്ട മണ്ണാറകുളഞ്ഞിക്ക് സമീപത്തുവെച്ച് തടഞ്ഞ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ് ഉദ്യോഗസ്ഥർ​ ബസിൽ പരിശോധന നടത്തി. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങി രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥർ​ ബസ് തടഞ്ഞത്.

അ​ന​ധി​കൃ​ത അ​ന്ത​ർ ​സം​സ്ഥാ​ന സ​ർ​വി​സ്​ ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ മോ​ട്ടോ​ർ വാ​ഹ​ന​ വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്ത റോ​ബി​ൻ ബ​സ്​ പ​ത്ത​നം​തി​ട്ട ഫ​സ്റ്റ്​ ക്ലാ​സ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കഴിഞ്ഞ ദിവസമാണ് ഉ​ട​മ​ക്ക്​ വി​ട്ടു​കൊ​ടു​ത്തത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ ചു​മ​ത്തി​യ 82,000 രൂ​പ ഉ​ട​മ അ​ട​ച്ച​തി​നെ​ തു​ട​ർ​ന്ന്​ ബ​സ് വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ട​തി ക​ഴി​ഞ്ഞ​ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ പാ​ലാ സ്വ​ദേ​ശി ബേ​ബി ഗി​രീ​ഷ്​ പൊ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ട്ടു​കൊ​ടു​ത്തി​രു​ന്നി​ല്ല. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച​യാ​ണ്​ കൈ​മാ​റി​യ​ത്.

അ​തേ​സ​മ​യം, പ​ത്ത​നം​തി​ട്ട എ.​ആ​ർ ക്യാ​മ്പി​ൽ നി​ർ​ത്തി​യി​ട്ട ബ​സി​ലെ വി​ല​പി​ടി​പ്പു​ള്ള പ​ല സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം​പോ​യ​താ​യി ഉ​ട​മ ആ​രോ​പി​ച്ചിരുന്നു. ന​വം​ബ​ർ 24ന് ​പു​ല​ർ​ച്ച​യാ​ണ് ബ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം മാ​ത്രം ബ​സി​ന് സ​ർ​വീസ് ന​ട​ത്താ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി നേ​രി​ടേ​ണ്ടി ​വ​രു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

Post a Comment

Previous Post Next Post