മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം ഒളിപ്പിച്ചുകടത്തിയ രണ്ടു സംഭവത്തിൽ നാലുപേർ പിടിയിൽ. 
 ഷർട്ടിന്റെ ബട്ടനിനുള്ളിൽ 235 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി മുഹമ്മദ് ബിഷാറത്ത് (24) പിടിയിലായിതായി പോലീസ് പറഞ്ഞു. 

സ്വർണം ബട്ടനിനുള്ളിൽ ഒളിപ്പിച്ച ശേഷം ഷർട്ട് ബാഗേജിൽ മറ്റു വസ്ത്രങ്ങൾക്കൊപ്പം വയ്ക്കുകയായിരുന്നുവെന്ന് കസ്റ്റംസ് പറഞ്ഞു.
 മറ്റൊരു കേസിൽ ഒന്നേമുക്കാൽ കോടിയിലേറെ രുപയുടെ സ്വർണവുമായി മൂന്നുപേർ അറസ്റ്റിലായി. 

കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് (42), കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആശാ തോമസ്(33), മീനടത്തൂർ സ്വദേശി ശിഹാബുദ്ദീൻ മൂത്തേടത്ത് (44) എന്നിവരാണ് അറസ്റ്റിലായത്.

 ഇവരിൽനിന്ന് 1.85 കോടി രൂപയുടെ സ്വർണം കസ്റ്റംസും ഡി.ആർ.ഐയും സംയുക്തമായി പിടികൂടി."

Post a Comment

Previous Post Next Post