സെന്റ് വിൻസന്റ് ഡി പോൾ സംഘടനയുടെ
തിരുവമ്പാടിയിലുള്ള
ഓസാനാം ആർട്ട് സെന്ററിൽ ഫോട്ടോ ഫ്രെയിം യൂണിറ്റ് ആരംഭിച്ചു. ഡി പോൾ ഫ്രെയിസ് എന്ന പേരിൽ
ആരംഭിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ആദ്യ ചിത്രം പ്രകാശനം ചെയ്ത്  താമരശേരി രൂപതാധ്യക്ഷൻ
മാർ റെമിജിയോസ്
ഇഞ്ചനാനിയിൽ നിർവഹിച്ചു.

വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അലങ്കരിക്കാനാവശ്യമാ
ചിത്ര ശിൽപങ്ങൾ ,
 മഹാൻമാരുടെ ചിത്രങ്ങൾ ,  മഹത് വചനങ്ങൾ ആലേഖനം ചെയ്ത ഫലകങ്ങൾ, പ്രിയപ്പെട്ടവരുടെ ഫോട്ടോകൾ, തിരുസ്വരൂപങ്ങൾ , പ്രശംസാ പത്രങ്ങൾ എന്നിവയെല്ലാം വളരെ
കുറഞ്ഞ നിരക്കിൽ 
ഇംപോർട്ടഡ് മെറ്റേരിയൽ ഉപയോഗിച്ച് ചെയ്ത് തരുന്നു എന്നതാണ്
ഡി പോൾ ഫ്രെയിംസിന്റെ
പ്രത്യേകത എന്ന്
പ്രസിഡന്റ് എമ്മാനുവൽ മുതക്കാട്ടുപറമ്പിൽ
അറിയിച്ചു.

 എൽ ഇ ഡി
ബാക്ക് അപ് ഫ്രെയിമുകൾ നിർമിക്കുന്ന തിരുവമ്പാടിയിലെ ആദ്യ   
നിർമാണ ശാല എന്ന നിലയിൽ വലിയ തൊഴിൽ സാധ്യതയും
മുന്നിൽ കാണുന്നതായി
യൂണിറ്റ് മാനേജർ ജിമ്മി
പുന്നമൂട്ടിൽ പറഞ്ഞു.

യൂണിറ്റിന്റെ ലാഭം മുഴുവൻ സാധുജന പരിപാലനത്തിനു മാത്രം
ഉപയോഗിക്കുന്നതിനാൽ ഈ സംരഭം പൊതു ജന പങ്കാളിത്തത്തോടെ
വലിയ നേട്ടം കൈവരിക്കും
എന്ന പ്രതീക്ഷയാണ് വിൻസന്റ് ഡി പോൾ പ്രവർത്തകർ -

ബന്ധപ്പെടാനുള്ള ഫോൺ 
നമ്പർ :+917561083772
+919946352296

Post a Comment

Previous Post Next Post