ഓമശ്ശേരി :          
സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ നയവുമായി ബന്ധപ്പെട്ട് വിത്ത് സുരക്ഷയിലൂടെ ഭക്ഷ്യ സുരക്ഷയിലേക്ക് എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി  നാളേക്ക് ഒരു കതിർ എന്ന പദ്ധതിയുടെ ഭാഗമായി  ഓമശ്ശേരി അൽ ഇർഷാദ് ആട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് കോളേജ് പ്രിൻസിപ്പാൾ സെലീന വി ഉത് ഘാടനം ചെയ്തു.  കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ എസ് എസ് വിഭാഗം  നെൽകൃഷി  പരിപോഷിപ്പിക്കാൻ വേണ്ടി 270 ഇനം വിത്തുകൾ ശേഖരിച്ച് വിവിധ കോളേജുകളിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂലൈയിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിലുള്ള വിളവെടുപ്പാണ് നടത്തിയത് .

ഇരുന്നൂറോളം ഗ്രോബാഗിലാണ് ആദ്യ ഘട്ടത്തിൽ നെൽകൃഷി ചെയ്തത്.നാട്ടിലെ കർഷകർക്കെപ്പം അവരുടെ നിർദേശങ്ങൾക്കനുസരിച്ച്  മുന്നേറുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഇല നെല്ല് പൂസാ സുഗന്ധ്, കൊക്കാൻ , പൂത്താരി എന്നീ ഇനങ്ങളാണ് ഗ്രോബാഗിൽ കോളേജിന്റെ ടെറസിനു മുകളിൽ നട്ടത്. എൻ എസ് എസ്  പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ് , അധ്യാപകരായ ജമീമ ജോണി, സഹീദ ,റിൽഷ  വിദ്യാർത്ഥികളായ ആയിഷ അർഷിയ, അഹറാറുന്നീസ , ഫാത്തിമ ഷാൽമിയ , അൻസിബ കെ , ഫാത്തിമ ഷിറിൻ , അശ്വനി ,  ഗോപിക,  ,മിൻഹ ഫാത്തിമ,  എന്നിവർ നേതൃത്വം നൽകി

Post a Comment

أحدث أقدم