സുൽത്താൻ ബത്തേരി: വയനാട് വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി. 

ഇവിടെ സ്ഥാപിച്ച സിസിടിവിയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇന്നലെ കൊന്ന പശുക്കിടാവിന്‍റെ അവശിഷ്ടം തേടിയാവാം കടുവ എത്തിയതെന്നാണ് നിഗമനം.

വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിൽ നിന്നാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. 

എന്നാൽ, കയർ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ രാത്രി വീണ്ടും കടുവയുടെ ദൃശ്യം പതിഞ്ഞത്. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്‍റെ അവശിഷ്ടങ്ങൾ കഴിക്കാനാണു കടുവ ഇവിടെ എത്തിയതെന്നാണ് നിഗമനം.

വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാർ. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ വാ​കേ​രി​ക്ക​ടു​ത്ത് ക​ല്ലൂ​ര്‍കു​ന്നി​ൽ ക​ടു​വ​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അറിയിച്ചിരുന്നു. ക​ല്ലൂ​ര്‍കു​ന്ന് സെ​ന്റ് ആ​ന്റ​ണീ​സ് പ​ള്ളിക്ക് സ​മീ​പ​മാ​ണ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന ക​ടു​വ​യെ ക​ണ്ട​തെ​ന്ന് തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. പശുക്കിടാവിനെ കൊന്നതോടെ വീണ്ടും മേഖലയാകെ കടുവ ഭീതിയിലായി.

Post a Comment

أحدث أقدم