കോടഞ്ചേരി : കോഴിക്കോട് ജില്ലാ അതിലേറ്റിക്സ് അസോസിയേഷൻ ജില്ലാ ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ് കോടഞ്ചേരിയിൽ എസ്.ഐ എം അബ്ദു ഫ്ലാഫ് ഓഫ് ചെയ്തു.250 ഓളം കായിക താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
അതിലേറ്റിക്സ് സംസ്ഥാന അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.കെ തങ്കച്ചൻ മുഖ്യഅഥിതി ആയിരുന്നു.അതിലേറ്റിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം ജോസഫ് സ്വാഗതം പറഞ്ഞു.ഷഫീക് പി, ടി.കെ സുഹൈൽ, നോബിൾ കുര്യയാക്കോസ്, അബിമോൻ മാത്യു, ജോസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Post a Comment