പുതുപ്പാടി : പുതുപ്പാടി ഗവണ്മെന്റ് ഹൈസ്കൂൾ അൻപതാം വാർഷികത്തിന്റെ ഭാഗമായി 50 വർഷത്തിനിടെ പഠിച്ചിറങ്ങിയവർ ഒത്തു ചേർന്നു.
1974 ൽ സ്ഥാപിതമായ സ്കൂളിൽ 74 മുതൽ 2022 വരെയുള്ള ബാച്ചുകളിലൂടെ പഠിച്ചിറങ്ങിയവരാണ് ഒത്തു ചേർന്നത്.
ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സി.പി ശിഹാബ് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മാപ്പിളപാട്ട് ഗായകൻ സലീം കോടത്തൂർ മുഖ്യപ്രഭാഷണം നടത്തി.
പൂർവ വിദ്യാർത്ഥി അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എം അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ സംഗമത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ സപ്ലിമെന്റ് പ്രകാശനം ചെയർമാൻ ടി.കെ സുഹൈൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുത്തു അബ്ദുസലാമിന് നൽകി നിർവഹിച്ചു.ഷംനാദ് പുതുപ്പാടി സ്വാഗതം ആശംസിച്ചു.
അംബിക മംഗലത്ത്, ടി.എം പൗലോസ്, വി.കെ ഹുസൈൻ കുട്ടി, ഒതയോത്ത് അഷ്‌റഫ്, ഇ ശ്യാംകുമാർ, ബിജു താനിക്കാകുഴി, പി.കെ മുഹമ്മദലി, ടി.കെ അഷ്‌റഫ്, അമൽ രാജ്, ബീനാ തങ്കച്ചൻ, സി.എ മുഹമ്മദ്, കെ സുരേന്ദ്രൻ, പി.കെ സലാം, ജോജി അടിവാരം, അഷ്‌റഫ് കെ.ടി, സുൽഫി അംമ്പായകുന്ന് എന്നിവർ പ്രസംഗിച്ചു.
إرسال تعليق