കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2023 -24  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന കട്ടിലിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, 

 വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, മോളി തോമസ് ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് സൂപ്പർവൈസർ ഫസ്‌ലി പി.കെ , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മറീന സെബാസ്റ്റ്യൻ ,വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post