തിരുവമ്പാടി : പുല്ലൂരാംപാറ കുന്നത്ത് ബാലകൃഷ്ണൻ (58) തെങ്ങിൽ നിന്ന് വീണു മരിച്ചു.
കഴിഞ്ഞ ദിവസം പുല്ലൂരാംപാറയിൽ തേങ്ങാ ഇടുന്നതിനിടെ തെങ്ങുകയറ്റ മിഷ്യൻ തകരാറായി താഴെ വീഴുകയായിരുന്നു
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു മരണം.
സംസ്കാരം ഇന്ന് വൈകുന്നേരം 05:00-ന് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ മുക്കം ഓടത്തെരുവ് പൊതു ശ്മശാനത്തിൽ.
ഭാര്യ: ശോഭന.
മക്കൾ: പ്രശോഭ്, പ്രതീഷ് പ്രസീത.
മരുമക്കൾ: ധന്യ, നിത്യ, സിബിൻ (കോവൂർ).
Post a Comment